യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന്‍ ശീര്‍ഷാസനം മതിയാക്കി ആകാംക്ഷാപൂര്‍വം ലിജോക്കു മുന്നില്‍ ഇരിപ്പുറപ്പിച്ചു.
ലിജോ മൊബൈല്‍ ഷോപ്പില്‍ നടന്നതും റോഡില്‍ നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു.
"ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്."
എബ്രഹാം ജോസഫ് പറഞ്ഞു.
ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്‍സും ടോപ്പുമിടുമോ എന്നാണ്."
"ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന്‍. മാടനും മറുതയും ചാത്തനും യക്ഷിയുമെല്ലാം ഓരോ കാലഘട്ടത്തിനനുസരിച്ച് അപ്പോള്‍ അവയ്ലബിലിറ്റിയുള്ള ഡ്രസ്സുകള്‍ ധരിച്ച് മനുഷ്യര്‍ക്കിടയില്‍ നടക്കുന്നു. ചാത്തന്‍ ഇക്കാലത്തും മരവുരിയും...